Thursday, September 27, 2007

ഒരു ചെവി സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ ചിരിക്കുന്നു

പടിയിറങ്ങിപ്പോയവര്‍ പാതിവഴിയില്‍ തിരികെ വരുമെന്ന പ്രതീക്ഷ എനിക്കില്ല.
പിരിഞ്ഞുപോകുമ്പോള്‍ അവള്‍ തന്ന കുന്നിക്കുരു .
എന്റെ തന്നെ മനസ്സും ശരീരവുമാണത്;
പാതി കറുപ്പും ചുവപ്പുമായി.
ഉന്മാദത്തിന്റെ ഉള്‍വിളിയില്‍ ഈ കറുത്ത മഴയില്‍
ഞാന്‍ നിന്നെ നനയുകയാണ്.
രക്തമൊലിക്കുന്ന ഒരു ഇടതുചെവി സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ ചിരിക്കുന്നു.
വലതുചെവിയില്‍ ചേര്‍ത്തുവെച്ച തോക്കിന്‍കുഴലിലൂടെ പാഞ്ഞുവന്ന
ഒരു തിര ഇടതുചെവി തകര്‍ത്തു കടന്നുപോയി.

5 comments:

കുറുമാന്‍ said...

ഉന്മാദത്തിന്റെ ഉള്‍വിളിയില്‍ ഈ കറുത്ത മഴയില്‍
ഞാന്‍ നിന്നെ നനയുകയാണ്.

ഈ വരികള്‍ക്കെന്തോ പന്തികേട് പോലെ....

വിന്‍സന്റ് വാന്‍ഗോഗ്..........നിന്നെ സ്മരിക്കുന്നു ഞാന്‍.

ശ്രീ said...

കുറുമാന്‍‌ജി പറഞ്ഞതു പോലെ “ഞാന്‍ നിന്നെ നനയുകയാണ്.” ഈ വരി കൊണ്ട് എന്താണുദ്ദേശ്ശിക്കുന്നത്?
:)

സജീവ് കടവനാട് said...

കവിത നന്നായി.
ഉന്മാദത്തിന്റെ ഉള്‍വിളിയില്‍ ഈ കറുത്ത മഴയില്‍
ഞാന്‍ നിന്നെ നനയുകയാണ്.
കറുത്ത മഴയില്‍ നിന്നെ നനഞ്ഞാലെന്താ കുഴപ്പം. കറുത്തമഴയ്ക്ക് മറ്റൊരര്‍ഥമുണ്ടെങ്കില്‍ നനയലിനും അര്‍ഥവ്യത്യാസമുണ്ടാകില്ലേ.
സെന്റര്‍ അലൈന്മെന്റിന്റെ ഭംഗിക്കുവേണ്ടി വരികളെ മുറിച്ചെഴുതിയത് ശരിയായില്ല.

folio | ഫോളിയോ said...

ഇതല്‍പ്പം ഉത്തരോത്തരാധുനികനാണ്.
വരികള്‍ക്കിടയില്‍ വായിക്കൂ.
ഉന്മാദത്തിന്റെ ഉള്‍വിളിയിലാണേ...
വ്യാകരണത്തിനും പ്രയോഗത്തിനും ഘടനയ്ക്കുമൊന്നും
സ്ഥാനമില്ല തന്നെ.
നന്ദി, കുറുമാന്‍.
കൂടുതല്‍ സ്മരണകളുണ്ടാകട്ടെ.
നന്ദി, ശ്രീ.
നന്ദി, കിനാവ്.
കൂടുതല്‍ കിനാവുകള്‍ കാണുക.

Sanal Kumar Sasidharan said...

ഹാ വാന്‍‌ഗോഗ് !